Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shipping

വി​ഴി​ഞ്ഞം ഗേ​റ്റ് വേ ​തു​റ​ന്നു; ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ച്ച് ബി​ജെ​പി​യും ഇ​ട​തു​നേ​താ​ക്ക​ളും

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് സ​മ്പൂ​ർ​ണ ക​യ​റ്റു​മ​തി-​ഇ​റ​ക്കു​മ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ലോ​ക​ത്തേ​ക്ക് കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന ക​വാ​ടം തു​റ​ന്നു​വെ​ന്ന് ഗേ​റ്റ് വേ ​ഉ​ദ്ഘാ​ട​നം ചെ​യ്ത് മു​ഖ്യ​മ​ന്ത്രി വി.ഡി.സതീശൻ പ​റ​ഞ്ഞു. വി​ക​സ​ന ച​രി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന ദി​ന​മാ​ണി​ത്.

വി​ഴി​ഞ്ഞ​ത്തെ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ് ഇ​നി ല​ക്ഷ്യ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. റോ​ഡ്-​റെ​യി​ൽ ക​ണ​ക്ടി​വി​റ്റി, ലോ​ജി​സ്റ്റി​ക്സ് പാ​ർ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കൊ​ച്ചി തു​റ​മു​ഖ വി​ക​സ​നം, ക്രൂ​യി​സ് ടെ​ർ​മി​ന​ൽ, ഓ​ഷ്യ​നേ​റി​യം, പോ​ർ​ട്ട് സി​റ്റി, മി​ഷ​ൻ സ​മു​ദ്ര തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കും. വി​ഴി​ഞ്ഞ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കേ​ര​ള​ത്തി​ന്‍റെ വ്യാ​പാ​ര-​വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കു​ക​യാ​ണ് ല​ക്ഷ്യമെന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

അ​തേ​സ​മ​യം ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ് ബി​ജെ​പി​യും ഇ​ട​തു​നേ​താ​ക്ക​ളും ബ​ഹി​ഷ്ക​രി​ച്ചു. കേ​ന്ദ്ര തു​റ​മു​ഖ മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ളും തി​രു​വ​ന​ന്ത​പു​രം മേ​യ​റും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​ല്ല. പ്ര​തി​പ​ക്ഷ നേ​താ​വും മ​റ്റ് ഇ​ട​തു​നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ നി​ന്ന് വി​ട്ടു​നി​ന്നു.

 

 

Latest News

Corehub Up